More
Choose

Imagine

Implement

Improve

grandlady.in

WhatsApp
cover
THODUPUZHAVARTHA.IN
July 10, 2026

മറയൂർ നെല്ലിപ്പെട്ടികുടിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

മറയൂർ: റസ്പോൺസിബിൾ ടൂറിസം ഡെവലപ്മെൻ്റ് സൊസൈറ്റിയും, മറയൂർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസും സംയുക്തമായി മറയൂർ നെല്ലിപ്പെട്ടികുടിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. റെസ്പോൺസിബിൾ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയുടെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി നടന്നുവരുന്ന പദ്ധതികളുടെ ഭാഗമായാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. മറയൂർ നെല്ലിപ്പട്ടി കുടി അംഗൻവാടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മറയൂർ എസ്എഫ്ഒ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. റസ്പോൺസിബിൾ ടൂറിസം ഡെവലപ്മെൻ്റ് സൊസൈറ്റി പ്രസിഡൻ്റ് ജോസ് വഴുതനപ്പിള്ളി പഠനോപകരണ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ലാലു ചകനാൽ, ഡയറക്ടർ മാരായ നൈസി തോമസ്, അഭിലാഷ് വി ജെ, അലീന തോമസ്, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

Looking to make your mark? We'll help you turn
your project into a success story.

Stay up-to-date with the
latest news bysubscribing
to our newsletter!